എഫ്.എസ്.ഐ ജനറൽ കൗൺസിൽ മീറ്റും ലാഭവിഹിത വിതരണവും
text_fieldsകുവൈത്ത് സിറ്റി: ഫ്യുച്ചർ സേവിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കുവൈത്ത് (എഫ്.എസ്.ഐ) ജനറൽ കൗൺസിൽ യോഗം ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ മുഖ്യ രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ റൗഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ അംഗങ്ങൾക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു. ആദ്യ ലാഭവിഹിതം നാസർ അൽ മഷ്ഹൂർ തങ്ങളിൽനിന്ന് മുസ്തഫ തങ്ങൾ ഏറ്റുവാങ്ങി. ട്രഷറർ അസീസ് പേരാമ്പ്ര പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അംഗങ്ങളിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന എഫ്.എസ്.ഐ കുവൈത്തിൽ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഫൈസൽ ടി.വി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ റസാക്ക് അയ്യൂർ സ്വാഗതവും ജോയന്റ് കൺവീനർ ആബിദ് തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.