Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​വീ​ന ശാ​സ്ത്ര...

ന​വീ​ന ശാ​സ്ത്ര ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ഗ​ൾ​ഫ് സീ​സ്മി​ക് കോ​ൺ​ഫ​റ​ൻ​സ്

text_fields
bookmark_border
gulf seismic conference
cancel
camera_alt

ഗ​ൾ​ഫ് സീ​സ്മി​ക് കോ​ൺ​ഫ​റ​ൻ​സി​ൽ ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: 12ാമ​ത് ഗ​ൾ​ഫ് സീ​സ്മി​ക് കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് (കെ.​ഐ.​എ​സ്.​ആ​ർ), കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ​സ്, കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ അ​ഡ്വാ​ൻ​സ്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സ് (കെ.​എ​ഫ്.​എ.​എ​സ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ.​ഐ.​എ​സ്.​ആ​ർ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫൈ​സ​ൽ അ​ൽ ഹു​മൈ​ദാ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി), യു.​എ​സ്.​എ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രും ഗ​വേ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഭൂ​ക​മ്പ​ശാ​സ്ത്രം, ഭൂ​ക​മ്പ എ​ൻ​ജി​നീ​യ​റി​ങ്, കെ​ട്ടി​ട ഘ​ട​നാ​പ​ര​മാ​യ ആ​രോ​ഗ്യ നി​രീ​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ജാ​ഫ​റ​ലി പാ​റോ​ൽ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ ച​ല​നം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കു​വൈ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​യ അ​ൽ ഹം​റ ട​വ​റി​ലാ​ണ് ഡോ. ​ജാ​ഫ​റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കി​യ​ത്. ഈ ​നി​രീ​ക്ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യ കാ​ണാ​ൻ അ​ൽ ഹം​റ ട​വ​റി​ൽ സ​ന്ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ശൃം​ഖ​ല​ക​ൾ, ടെ​ക്റ്റോ​ണി​ക് പ്ര​വ​ർ​ത്ത​നം, ഭൂ​ക​മ്പ എ​ൻ​ജി​നീ​യ​റി​ങ്, അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സെ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്), മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ, കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി (കെ.​ഒ.​സി) എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കു​വൈ​ത്തി​ന്റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ളും ഭൂ​ക​മ്പ ത​യാ​റെ​ടു​പ്പു​ക​ളും സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ശി​ല്പ​ശാ​ല​യും ന​ട​ന്നു. അ​ടു​ത്ത സ​മ്മേ​ള​നം 2026ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGulf Seismic ConferenceScientific Ideas
News Summary - Gulf Seismic Conference to share new scientific ideas
Next Story