വസ്തുതാ വിരുദ്ധമായ വാര്‍ത്തകൾ പ്രസിദ്ധീകരിക്കരുത്
text_fieldsകുവൈത്ത് സിറ്റി: മാധ്യമ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ളതോ വസ്തുതാവിരുദ്ധമായ വാര്‍ത്തകളോ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രതിനിധി അൽ-സുബൈ അറിയിച്ചു. രാജ്യത്തിന്റെ മാന്യമായ പ്രതിച്ഛായ പ്രദർശിപ്പിക്കുന്ന ഉള്ളടക്കമായിരിക്കണം വാര്‍ത്തകളില്‍ ഉണ്ടായിരിക്കേണ്ടത്.
വാർത്താ റിപ്പോർട്ടിങ്ങിൽ കൃത്യത ഉയർത്തിപ്പിടിക്കാൻ അൽ സുബൈ മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിച്ചു.
രാജ്യത്തെ വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലുണ്ട്. ഇത് അനുസരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.