Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹോ​ട്ട​ലു​ക​ളി​ലും...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു

text_fields
bookmark_border
ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു
cancel
camera_alt

സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ

കു​വൈ​ത്ത് സി​റ്റി: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ബാ​റ​ക് അ​ൽ-​ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ത്ത് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ൾ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യി ലാ​ബു​ക​ളി​ലേ​ക്ക് അ​യ​ച്ചു. രാ​ജ്യ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ന്യൂ​ട്രീ​ഷ​ൻ പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​റ​ച്ചി, മ​ത്സ‍്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ൾ 1897770 എ​ന്ന ഹോ​ട്ട്‌​ലൈ​ൻ വ​ഴി അ​റി​യി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HotelsRestaurantsInspectionKuwait News
News Summary - inspection in hotels and restaurants
Next Story