ഇറാഖ് ആസൂത്രണ മന്ത്രി കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ പ്രതിനിധി കുവൈത്തിലെത്തി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് അദ്ദേഹത്തിെൻറ കത്ത് കൈമാറി. ഇറാഖ് ആസൂത്രണകാര്യ മന്ത്രി ഖാലിദ് ബത്താൽ അൽ നാജിം ആണ് കുവൈത്തിലെത്തിയത്.
കൂടിക്കാഴ്ചയിൽ പാർലമെൻറ് കാര്യമന്ത്രി മുബാറക് അൽ ഹരീസ്, പ്രധാനമന്ത്രിയുടെ ഒാഫിസ് മേധാവി അബ്ദുൽ അസീസ് ദകീൽ അൽ ദകീൽ, പ്ലാനിങ് സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ മഹ്ദി എന്നിവരും പെങ്കടുത്തു.
ഇറാഖിെൻറ കുവൈത്ത് അധിനിവേശത്തിെൻറ വാർഷികവേളയിലാണ് ഇറാഖി മന്ത്രിയുടെ സന്ദർശനം. അധിനിവേശത്തിെൻറ മുറിവുണങ്ങി ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ ഉൗഷ്മള സാഹോദര്യബന്ധമാണുള്ളത്. മറ്റൊരു യുദ്ധത്തിൽ തകർന്ന ഇറാഖിനെ സഹായിക്കാൻ കുവൈത്ത് മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.