കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘം ജനറൽബോഡി യോഗം
text_fieldsകുവൈത്ത്സിറ്റി: കുവൈത്ത് കാഞ്ഞങ്ങാട് മുസ് ലിം സാധു സംരക്ഷണ സംഘം ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സി.എച്ച്. ഫൈസൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഖലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ഹസ്സൻ ബല്ല പ്രാർഥന നടത്തി. ഉപദേശക സമിതി ചെയർമാൻ കമറുദ്ദീൻ, മഹമൂദ് അപ്സര എന്നിവർ മുൻകാല പ്രവർത്തനങ്ങൾ വിവരിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് പാലായി വാർഷിക റിപ്പോർട്ടും ട്രഷറർ യൂസഫ് കൊത്തിക്കാൽ സാമ്പത്തിക റിപ്പോർട്ടും സി.എച്ച്. ഫലീൽ ഓഡിറ്റിങ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഹനീഫ് പാലായി അവതാരകനും സുബൈർ കള്ളാർ അനുവാദകനുമായി തയാറാക്കിയ 2024ലേക്കുള്ള പാനലിന് ജനറൽ ബോഡി അംഗീകാരം നൽകി. സി.എച്ച്. മജീദ്, ഹാരിസ് മുട്ടുംതല, മുഹമ്മദ് അലി, സംശുദ്ദീൻ, അലി മാണിക്കോത്ത്, ഹംസബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു. ഹനീഫ് പാലായി സ്വാഗതവും നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: മുഹമ്മദ് ആവിക്കൽ (പ്രസി), സിറാജ് ചുള്ളിക്കര (ജന.സെക്ര), സി.എച്ച്. മുഹമ്മദ് കുഞ്ഞി (ട്രഷ), നാസർ ചുള്ളിക്കര (ഓർഗനൈസിങ് സെക്രട്ടറി), ഷംസു ബദരിയ, യൂസഫ് കൊത്തിക്കൽ, മുഹമ്മദ് ഹദ്ദാദ്(വൈ.പ്രസി), ഹസ്സൻ ബല്ല, സമീർ ബദരിയ, അഷ്റഫ് കുച്ചാണം (ജോ.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.