കെ.ഐ.സി മനുഷ്യജാലികയും പ്രചാരണ സമ്മേളനവും
text_fieldsകുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മനുഷ്യജാലികയും എസ്.കെ.എസ്.എസ്.എഫ് 35ാം വാർഷിക പ്രചാരണ സമ്മേളനവും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർഥന നടത്തി. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം ഉദ്ഘാടനം നിർവഹിച്ചു.
‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ നടന്ന 'മനുഷ്യ ജാലിക'യിൽ അജ്മൽ മാസ്റ്റർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് വാർഷിക സമ്മേളനത്തിന്റെ പ്രചാരണ പ്രഭാഷണം കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നിർവഹിച്ചു. സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും ട്രഷറർ ഇ.സ്.അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.