തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ കെ.എന്‍.പി.സി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാര്‍ക്ക് മാന്യമായ പാർപ്പിട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിർദേശം നല്കി കെ.എന്‍.പി.സി അധികൃതര്‍. തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം മിന അബ്ദുല്ല, അഹമ്മദി റിഫൈനറികളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കമ്പനി അധികൃതര്‍ പരിശോധന നടത്തിയിരുന്നു. തൊഴിലാളി ബോധവത്കരണത്തിന്റെ ഭാഗമായി എട്ട് ഭാഷകളിൽ ലേബര്‍ നിയമങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ താമസ സ്ഥലങ്ങളില്‍ വിതരണം ചെയ്തു. നേരത്തേ കെ.എന്‍.പി.സി പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന സ്വകാര്യ കരാർ സ്ഥാപനങ്ങളിലെ സ്വദേശി-വിദേശി തൊഴിലാളികളുടെ അവകാശങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സാമൂഹികക്ഷേമ സമിതിയും രൂപവത്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.