കുവൈത്ത് മന്ത്രിസഭ തിങ്കളാഴ്ച രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: മന്ത്രിസഭാകാര്യ- വാർത്താവിതരണ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ലക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് കുവൈത്ത് മന്ത്രിസഭ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. സ്പീക്കർ മർസൂഖ് അൽ ഗാനിം ഈ നിലക്കുള്ള സാധ്യത കൽപിച്ചതായി അൽറായി പത്രമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, പാർലമെൻറ് പിരിച്ചുവിടാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നവംബർ ഒന്നിന് ചേരുന്ന പാർലമെൻറ് സമ്മേളനത്തിൽ സർക്കാർ പക്ഷം സംബന്ധിക്കാൻ സാധ്യതയില്ലെന്നും സ്പീക്കർ പറഞ്ഞു.
മന്ത്രിമാർക്കെതിരെ ഒന്നിന് പിറകെ മറ്റൊന്നായി കുറ്റവിചാരണ പ്രമേയങ്ങൾ സമർപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിെൻറ ഭാഗമായി മന്ത്രിസഭ രാജിവെച്ച് പുതിയത് രൂപവത്കരിക്കുകയാണ് ലക്ഷ്യം. മന്ത്രി മുഹമ്മദ് അൽ അബ്ദുല്ലക്ക് പുറമെ, ജലവൈദ്യുതി– പെട്രോളിയംകാര്യ മന്ത്രി ഇസ്സാം അൽ മർസൂഖിനെ കുറ്റവിചാരണ നടത്താനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.
പാർലമെൻറ് അംഗം ഫൈസൽ അൽ കന്ദരിയാണ് പെേട്രാളിയം മന്ത്രിക്കെതിരെ കുറ്റവിചാരണ ഭീഷണി മുഴക്കിയത്. എം.പിമാരായ ഉമർ അൽ തബ്തബാഇയുടെ പിന്തുണയും തനിക്കുണ്ടെന്ന് ഫൈസൽ അൽ കന്ദരി പറഞ്ഞു. അതിനിടെ, കഴിഞ്ഞ ദിവസം താൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ സന്ദർശിച്ച് കൂടിയാലോചന നടത്തിയതായി മർസൂഖ് അൽ ഗാനിം പറഞ്ഞു. 15ാം പാർലമെൻറിെൻറ രണ്ടാം സെഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിന് നന്ദി പറഞ്ഞതോടൊപ്പം പുതിയ സാഹചര്യങ്ങൾ അമീറുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 21 എം.പിമാർ തെൻറ ഓഫിസിൽ അനൗദ്യോഗിക സന്ദർശനം നടത്തിയ കാര്യവും സ്പീക്കർ സൂചിപ്പിച്ചു. അടുത്ത ആഴ്ച നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ എം.പിമാർക്കും നിർദേശം നൽകിയതായും സ്പീക്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.