കുവൈത്ത് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ട് പുതിയ മന്ത്രിമാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത ്തരവ് പുറപ്പെടുവിച്ചു. പുതുതായി രണ്ടുപേർക്ക് മന്ത്രിസ്ഥാനം ലഭിച്ചു. ബർറാക് അലി ബർറാക് അൽ ഷിത്താൻ ധനമന്ത് രിയായി ചുമതലയേറ്റു. മുഹമ്മദ് ബൂഷഹരി ജല- വൈദ്യുതി മന്ത്രിയായി. പെട്രോളിയം വകുപ്പിെൻറയും ജല-വൈദ്യുതി മന്ത് രാലയത്തിെൻറയും ചുമതല വഹിച്ചിരുന്ന ഖാലിദ് അൽ ഫാദിൽ എണ്ണമന്ത്രിയായി തുടരും.
ധനമന്ത്രാലയത്തിെൻറ ചുമതലയുണ്ടായിരുന്ന മർയം അഖീൽ ഇനി സാമൂഹികക്ഷേമം, സാമ്പത്തികാസൂത്രണ കാര്യം എന്നീ വകുപ്പുകൾ നയിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമില്ല.
സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ഡോ. ഗദീർ മുഹമ്മദ് അസീരി രാജിവെച്ചതിനെ തുടർന്നാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പുതിയ മന്ത്രിമാർ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിനൊപ്പം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് മുന്നിലെത്തി സത്യപ്രതിജ്ഞ ചെയ്തു.
അനസ് അൽ സാലിഹ് (ആഭ്യന്തരം), ശൈഖ് നാസർ മൻസൂർ അസ്വബാഹ് (പ്രതിരോധം), ഡോ. അഹ്മദ് അൽ നാസർ അൽ മുഹമ്മദ് അസ്വബാഹ് (വിദേശകാര്യം), ഖാലിദ് റൗദാൻ (വാണിജ്യം), ഡോ. ബാസിൽ അസ്സബാഹ് (ആരോഗ്യം), മുഹമ്മദ് അൽ ജബ്രി (വാർത്തവിനിമയം, യുവജനകാര്യം), ഡോ. ഫഹദ് അൽ അഫാസി (നീതിന്യായം, ഒൗഖാഫ്), ഡോ. ഖാലിദ് അൽ ഫാദിൽ (പെട്രോളിയം), ബർറാക് അലി ബർറാക് അൽഷിത്താൻ (ധനകാര്യം), മുഹമ്മദ് ഹജ്ജി ബൂഷഹരി (ജലം, വൈദ്യുതി), മർയം അഖീൽ (സാമൂഹിക ക്ഷേമം), ഡോ. റന അബ്ദുല്ല അൽ ഫാരിസി (പൊതുമരാമത്ത്, ഭവനകാര്യം), ഡോ. സൗദ് ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം), മുബാറക് സാലിം അൽ ഹരീസ് (പാർലമെൻററി, സേവനകാര്യം), വലീദ് ഖലീഫ അൽ ജാസിം (മുനിസിപ്പൽ) എന്നിവരടങ്ങുന്നതാണ് ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അസ്സബാഹ് നയിക്കുന്ന മന്ത്രിസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.