അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മണ്ണിടിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ മണ്ണിടിഞ്ഞു. നിർമാണ പ്രവൃത്തികൾക്കു സമീപമാണ് മണ്ണിടിഞ്ഞത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാട് പറ്റി. കുവൈത്ത് മുനിസിപ്പാലിറ്റി മണ്ണ് ഇടിഞ്ഞ സ്ഥലത്തിന്റെ കരാറുകാരനെതിരെ നിയമലംഘന റിപ്പോർട്ട് നൽകി. സംഭവത്തിന് തങ്ങളുടെ ഒരു പദ്ധതിയുമായും ബന്ധമില്ലെന്ന് പബ്ലിക് വർക് മന്ത്രാലയം അറിയിച്ചു. മണ്ണിടിച്ചിലിന് കാരണമായ പൈപ്പ് തകരാറിലാക്കിയതിന് സ്വകാര്യ കരാറുകാരനാണ് ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പാക്കാനും സംഭവത്തിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനും മന്ത്രാലയം നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.