മാർക്ക് ആൻഡ് സേവ് കുവൈത്തിൽ പുതിയ ഷോറൂം തുറന്നു
text_fieldsകുവൈത്ത് സിറ്റി: വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന് കീഴിലുള്ള ഡിസ്കൗണ്ട് സെന്ററായ മാർക്ക് ആൻഡ് സേവ് കുവൈത്തിൽ പുതിയ ഷോറൂം ആരംഭിച്ചു. കുവൈത്തിലെ ഫഹാഹീലിലാണ് പുതിയ ഷോറൂം.
ഡോ. തലാൽ ഉബൈദ് സലൂം മുഹമ്മദ് അൽ ശമ്മറി, വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ഡയറക്ടർമാരായ ഫായിസ് ബഷീർ, കെ.പി. നൗഫൽ, ഓപറേഷൻ മാനേജർ ഫാസിൽ, കുവൈത്ത് ഓപറേഷൻ ഹെഡ് ഷാക്കിർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ജി.സി.സി രാജ്യങ്ങളിൽ ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂം തുറന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു. കുവൈത്ത് കൂടാതെ സൗദി, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലും മാർക്ക് ആൻഡ് സേവ് ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റേത് സ്ഥാപനങ്ങൾ നൽകുന്നതിനേക്കാളും മികച്ച ഷോപ്പിങ് അനുഭവമാണ് മാർക്ക് ആൻഡ് സേവ് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഗുണമേന്മയും മുടക്കുന്ന പണത്തിനുള്ള മൂല്യവും മാർക്ക് ആൻഡ് സേവ് ഉറപ്പുനൽകുന്നതായും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.