ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രമോഷൻ ‘ഗോൾഡ് ഫെസ്റ്റിന്’ തുടക്കം
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ മെഗാ പ്രമോഷൻ കാമ്പയിനായ ഗോൾഡ് ഫെസ്റ്റിന് തുടക്കം. നവംബർ 18 വരെ നീളുന്ന മെഗാ പ്രമോഷൻ കാമ്പയിനിൽ 229 വിജയികൾക്ക് ഒരു കിലോ സ്വർണനാണയങ്ങൾ സമ്മാനമായി നൽകും.
ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ ഏത് ശാഖയിൽ നിന്നും അഞ്ചു ദീനാറിനോ അതിൽ കൂടുതലോ തുകക്ക് പർച്ചേസ് ചെയ്യുന്നവർക്ക് മെഗാ പ്രമോഷന്റെ ഭാഗമാകാം. ഗ്രാൻഡ് ഹൈപ്പറിന്റെ ഗ്രാൻഡ് മി കാർഡ് ഉപയോഗിച്ചോ ഗ്രാൻഡ് മൊബൈൽ അപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഗോൾഡ് ഫെസ്റ്റിൽ എൻറോൾമെന്റ് ചെയ്യാം.
ഏഴ് നറുക്കെടുപ്പുകളാണ് ഇപ്രാവശ്യത്തെ ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഗോൾഡ് ഫെസ്റ്റിന്റെ ഭാഗമായി മറ്റു നിരവധി ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മെഗാ പ്രമോഷന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ ശാഖകളിൽ ഒരുക്കിയിട്ടുണ്ട്.
പർച്ചേസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് സന്തോഷകരമായ ഷോപ്പിങ് അനുഭവം ഒരുക്കുകയെന്നതാണ് സമ്മാന പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഗ്രാൻഡ് ഗോൾഡ് ഫെസ്റ്റും ഉപഭോക്താക്കൾ വൻ വിജയമാക്കുമെന്ന് മാനേജ്മെന്റ് പ്രതീക്ഷ പുലർത്തി. ആകർഷകമായ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഗ്രാൻഡ് ഹൈപ്പറിന് കുവൈത്തിൽ 43 ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.