വെള്ളം, വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വെള്ളവും വൈദ്യുതിയും സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ജല, വൈദ്യുതിമന്ത്രാലയം രാജ്യനിവാസികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉപഭോഗം 15,070 മെഗാവാട്ട് എത്തിയ സാഹചര്യത്തിലാണ് ജാഗ്രതാനിർദേശം നൽകിയത്. വേനലിൽ ഉപയോഗം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിധിവിട്ട് വർധിക്കുന്നതാണ് ആശങ്കക്ക് വകവെച്ചത്.
ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്.കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക് ഡൗൺ കാരണം ആളുകൾ കൂടുതലായി വീട്ടിലുണ്ടാവുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്.
വേനൽ കനക്കുന്നതോടെ ഇനിയും ഗണ്യമായ വർധനവുണ്ടാകും. ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിക്കുന്നതുമാണ് വേനലിൽ ഉപഭോഗം കൂടാൻ കാരണം. 16,000 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 15,677 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, വൈദ്യുതി മന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.