ദേശീയദിനാഘോഷം: 10,562 പുതിയ പതാകകൾ
text_fieldsകുവൈത്ത് സിറ്റി: ദേശീയ വിമോചനദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി മാസത്തിൽ രാജ്യത്ത് ഉയർന്നത് 10,562 പുതിയ പതാകകൾ. 214 പുതിയ കൊടിമരങ്ങൾ ഇതിന്റെ ഭാഗമായി സ്ഥാപിച്ചതായും കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി. ഡെക്കറേഷൻ വർക്ക് മോണിറ്ററിങ് സംഘമാണ് പതാകകൾ സ്ഥാപിച്ചത്.
പ്രധാന റോഡുകളിലെ കേടായ എല്ലാ പതാകകളും മാറ്റി പുതിയവ സ്ഥാപിച്ചതായും ഡെക്കറേഷൻ വർക്ക് ടീമിലെ ഉദ്യോഗസ്ഥൻ അഹമ്മദ് അൽ ബാഖിത് അറിയിച്ചു. വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്വന്തം നിലക്ക് സ്ഥാപിച്ച പതാകകൾക്കു പുറമെയുള്ള കണക്കാണിത്.
ആഘോഷഭാഗമായി ഫെബ്രുവരിയിൽ രാജ്യത്ത് മിക്കയിടത്തും പതാകകളും അലങ്കാരങ്ങളും സ്ഥാപിച്ചിരുന്നു. വൻ കെട്ടിടങ്ങളിലടക്കം ദേശീയ പതാകയുടെ നിറം അടിക്കുകയും വർണവെളിച്ചങ്ങളാൽ അലങ്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.