നൊമാഡ് പാസ്പോർട്ട് ഇൻഡക്സ്; അറബ് മേഖലയിൽ കുവൈത്ത് രണ്ടാമത്
text_fieldsകുവൈത്ത് സിറ്റി: നൊമാഡ് കാപിറ്റലിസ്റ്റ് പാസ്പോർട്ട് ഇൻഡക്സിൽ കുവൈത്ത് പാസ്പോർട്ട് അറബ് മേഖലയിൽ രണ്ടാമത്. ലോകതലത്തിൽ 97ാമതാണ്. 96 രാജ്യങ്ങളിലേക്ക് കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്രചെയ്യാം. ലോക തലത്തിൽ 38ാമതുള്ള യു.എ.ഇ പാസ്പോർട്ടാണ് അറബ് മേഖലയിൽ ഒന്നാമത്. ഖത്തർ (98), ഒമാൻ (103), ബഹ്റൈൻ (105) എന്നിവയാണ് പട്ടികയിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം. ലക്സംബർഗ് ആണ് ലോകത്തിലെ കരുത്തുറ്റ പാസ്പോർട്ടുള്ള രാജ്യം.സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബെൽജിയം തുടങ്ങിയവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
എരിത്രിയ, സിറിയ, യമൻ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവയാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്. നൊമാഡ് കാപിറ്റലിസ്റ്റ് ഇൻഡക്സിൽ വിസയില്ലാതെ കൂടുതൽ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുന്നതിനു പുറമെ അന്താരാഷ്ട്ര നികുതി നിയമം, സന്തോഷം, വികസനം, ഇരട്ട പൗരത്വം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.