ആഘോഷമായി ട്രാക്ക് ഓണം - ഈദ് സംഗമം
text_fieldsകുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) ഓണം - ഈദ് സംഗമം സാംസ്കാരിക സമ്മേളനം ജസീറ എയർവേസ് റീജനൽ മാനേജർ സചിൻ നെഹേ ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി. ബിനു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.ആർ. ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു.
ഗായകൻ മുബാറക് അൽ റാഷിദ്, ശ്രീലങ്കൻ എയർലൈൻസ് മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക റീജനൽ മാനേജർ അമിതാബ് ആന്റണി പിള്ളൈ, റിട്ട. കസ്റ്റംസ് ഓഫിസർ മുബാറക് ഖലഫ് ധഹർ അൽ ഹാർബി, ഇന്ത്യൻ എംബസി ലീഗൽ അഡ്വൈസർ യൂസുഫ് ഖാലിദ് അൽ മുതൈരി എന്നിവർ മുഖ്യാതിഥികളായി. ട്രാക്ക് വൈസ് പ്രസിഡൻറുമാരായ ഡോ. ശങ്കരനാരായണൻ, ശ്രീരാഗം സുരേഷ് എന്നിവർ സംസാരിച്ചു.
ഗായിക സിന്ധു രമേഷ്, അൽ യമാമ ടെക്നിക്കൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്ട് മാനേജർ പി.എം. നായർ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ കുവൈത്ത് ജോ.സെക്രട്ടറിയും ട്രാക്ക് ഉപദേശക സമിതി അംഗവുമായ കെ.പി. സുരേഷ് എന്നിവർക്ക് ഉപഹാരം നൽകി.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളായ അദ്വൈത് രാജേഷ്, ശ്വേത രാജൻ, അഖില രവീന്ദ്രൻ എന്നിവർക്ക് അവാർഡ് വിതരണം ചെയ്തു. മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, തിരുവാതിരക്കളി, ഒപ്പന, നാടൻപാട്ട്, വഞ്ചിപ്പാട്ട്, ഗാനമേള, അറബി ഡാൻസ്, ഓണപ്പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. രാജേഷ് നായർ, പ്രബിത രാജേഷ് എന്നിവർ അവതാരകരായി. പ്രോഗ്രാം ജനറൽ കൺവീനർ പ്രിയ രാജ് സ്വാഗതവും ട്രഷറർ മോഹനകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.