അഭിപ്രായ വോട്ടെടുപ്പിന് അനുമതി വേണം
text_fieldsകുവൈത്ത് സിറ്റി: മന്ത്രാലയത്തിെൻറ ലൈസൻസ് ഇല്ലാതെ മാധ്യമ സ്ഥാപനങ്ങൾക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വോട്ടെടുപ്പ് നടത്താൻ അനുവദിക്കില്ലെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിങ്, പബ്ലിക്കേഷൻസ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ലാഫി അൽ സുബൈ അറിയിച്ചു.
നിർദിഷ്ട വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസരിച്ചാണ് വോട്ടെടുപ്പ് നടത്തേണ്ടത്. ഇവ വസ്തുനിഷ്ഠവും നിയമലംഘനങ്ങൾ ഇല്ലാത്തതുമാകണം. വോട്ടെടുപ്പ് നടത്തിയ സ്ഥാപനം, അത് നടത്തിയ രീതി, തീയതി, പോൾ ചെയ്ത സാമ്പ്ളിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണം എന്നിവ പരിശോധിക്കാൻ ഇൻഫർമേഷൻ മന്ത്രാലയത്തിൽ പ്രത്യേക ടീമുകൾ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അധികാരികൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് ഫലങ്ങളോ ഔദ്യോഗിക അന്തിമ ശതമാനമോ പ്രഖ്യാപിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.