കിരീടാവകാശിക്ക് ഖത്തറിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഖത്തർ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പെരുന്നാൾ ആശംസ.
കിരീടാവകാശിയെ ഫോണിൽ വിളിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ ഈദ് ആശംസകൾ കൈമാറി. ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും അറബ്, മുസ്ലീം രാജ്യങ്ങൾക്കും സന്തോഷവും കൂടുതൽ പുരോഗതിയും നേർന്ന അദ്ദേഹം കുവൈത്ത് അമീറിനും ആശംസകൾ അറിയിച്ചു. ക്ഷേമാന്വേഷണങ്ങൾക്ക് നന്ദി അറിയിച്ച ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ പിതാവ് അമീറിനും രാജ്യത്തിനും ജനങ്ങൾക്കും ആശംസ നേർന്നു.
അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കളുമായും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളിലെ കിരീടാവകാശികളുമായും കിരീടാവകാശി പെരുന്നാൾ ആശംസകൾ കൈമാറി. അറബ്, മുസ്ലീം രാജ്യങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വവും സുസ്ഥിരതയും സമൃദ്ധിയും ആസ്വദിക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.