Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ​ൻ യൂ​ത്ത്...

യു.​എ​ൻ യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ തി​ള​ങ്ങി റീ​മ ജാ​ഫ​ർ

text_fields
bookmark_border
റീ​മ ജാ​ഫ​ർ
cancel
camera_alt

റീ​മ ജാ​ഫ​ർ മി​ക​ച്ച പ്രോ​ജ​ക്ട് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി (യു.​എ​ൻ.​ജി.​എ) സ​യ​ൻ​സ് യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ തി​ള​ങ്ങി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി. അ​മ്മാ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​മാ​യ റീ​മ ജാ​ഫ​റാ​ണ് യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ സം​സാ​രി​ച്ച​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ടു​ക്ക​രാ​യ 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു അ​വ​സ​രം.

ആ​ന്റി മൈ​ക്രോ​ബ​യ​ൽ റെ​സി​സ്റ്റ​ൻ​സ് (എ.​എം.​ആ​ർ) കു​ട്ടി​ക​ളി​ൽ അ​തി​ന്റെ സ്വാ​ധീ​നം എ​ന്നി​വ​യെ കു​റി​ച്ച് യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ റീ​മ സം​സാ​രി​ച്ചു. ആ​ൻ​റി ബ​യോ​ട്ടി​ക്കു​ക​ൾ ഫ​ല​പ്ര​ദ​മ​ല്ലാ​താ​ക്കു​ന്ന എ.​എം.​ആ​ർ വ​ർ​ധി​ച്ചു​വ​രു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ പ്ര​തി​സ​ന്ധി​യാ​ണ്. ഇ​തി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് റീ​മ ഓ​ർ​മി​പ്പി​ച്ചു. യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ളി​ൽ റീ​മ ജാ​ഫ​റി​ന്റെ ആ​ശ​യ​ങ്ങ​ൾ മി​ക​ച്ച പ്രോ​ജ​ക്ട് അ​വാ​ർ​ഡി​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യു.​എ​ൻ യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ റീ​മ ജാ​ഫ​ർ സം​സാ​രി​ക്കു​ന്നു

സ്റ്റാ​ൻ​ഫോ​ഡ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ​യും വി​ദ​ഗ്ധ​ർ ന​ട​ത്തി​യ അ​ഭി​മു​ഖം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന പ്ര​ക്രി​യ​ക്ക് ശേ​ഷ​മാ​ണ് റീ​മ ജാ​ഫ​റി​നെ യൂ​ത്ത് പാ​ർ​ല​മെ​ന്റി​ൽ സ്പീ​ക്ക​റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.ഈ ​വ​ർ​ഷം കാ​​സ​​ര്‍കോ​​ട് ന​ട​ന്ന കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സ്, ക​ഴി​ഞ്ഞ വ​ർ​ഷം അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ ശാ​സ്ത്ര കോ​ൺ​ഗ്ര​സ് എ​ന്നി​വ​യി​ലും റീ​മ ജാ​ഫ​ർ ഗ​വേ​ഷ​ണ പ്ര​​ബ​​ന്ധം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. കു​​വൈ​​ത്ത് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ സ​​യ​​ന്റി​​ഫി​​ക് റി​​സ​​ർ​​ച്ചി​​ലെ ശാ​സ്ത്ര​ജ്ഞ​ൻ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ഡോ. ​ജാ​​ഫ​​റ​​ലി പാ​​റോ​​ലി​ന്റെ​യും പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി സ​ന ഹം​സ​ക്കു​ട്ടി​യു​ടെ​യും മ​ക​ളാ​ണ് റീ​മ ജാ​ഫ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsUN Youth Parliament
News Summary - Reema Jaffer shone in the UN Youth Parliament
Next Story