വിമാനയാത്രയിൽ വളർത്തുമൃഗങ്ങൾക്ക് നിയന്ത്രണം
text_fieldsകുവൈത്ത്സിറ്റി: വിമാനയാത്രയിൽ കൂടെ കൊണ്ടു പോകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എന്നാൽ ഇതിനെതിരെ വളർത്തുമൃഗങ്ങളുടെ ഉടമകൾ രംഗത്തെത്തി. ഡി.ജി.സി.എ തീരുമാനം പൂർണമായി നിരസിക്കുന്നതായി അനിമൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ശൈഖ അൽ സദൂൻ പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഉടമകള്‍ വളർത്തുമൃഗങ്ങളെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കും. ഉടമകള്‍ യാത്ര ചെയ്യുമ്പോള്‍ മൃഗങ്ങളെ പരിപാലിക്കാൻ ആളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അൽ സദൂൻ പറഞ്ഞു. തെരുവ് നായ്ക്കള്‍ പെരുകുന്നത് തടയാന്‍ വന്ധ്യംകരണവും കാസ്ട്രേഷൻ കാമ്പയിനും ആരംഭിച്ചതായും അറിയിച്ചു.
നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ അപാകതയാണ് തെരുവ് നായ്ക്കള്‍ വർധിക്കാന്‍ കാരണമെന്നും ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.