ശഹീദ് പാർക്ക് മൂന്നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവുംവലിയ അർബൺ പാർക്കായ അൽശഹീദ് പാർക്കിെൻറ മൂന് നാംഘട്ട വികസനത്തിന് 85 ദശലക്ഷം ദീനാർ ചെലവഴിക്കും. കുവൈത്ത്സിറ്റിയിൽ രണ്ടുലക്ഷം ച തുരശ്ര മീറ്ററിൽ ബൊട്ടാണിക്കൽ ഗാർഡനും രണ്ട് മ്യൂസിയവും തടാകവും ജോഗിങ് ട്രാക്കുമെല്ലാമായി നയനമനോഹരമായ ശഹീദ്പാർക്ക് പുതിയ വികസന പദ്ധതികൾകൂടി കഴിയുേമ്പാൾ കൂടുതൽ ആകർഷകമാവും.
അമീരി ദിവാൻ രൂപകൽപനചെയ്ത് നിർമിച്ചതാണ് അൽശഹീദ് പാർക്ക്. കുവൈത്ത് സിറ്റിയിൽ അൽ തിജാരിയ ടവറിന് എതിർവശത്തായി സൂർ സ്ട്രീറ്റിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്. മൂന്നാംഘട്ട വികസനം പൂർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും എടുത്തേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ശഹീദ് പാർക്കിൽ കഴിഞ്ഞമാസം നടന്ന ഗാർഡൻസ് ഒാഫ് ലൈറ്റ് ഫെസ്റ്റിവൽ മനോഹാരിതകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.