സ്ലീപ്പ് മെഡിസിൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യത്തെ സ്ലീപ്പ് മെഡിസിൻ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാധിയും, സാമൂഹികകാര്യ മന്ത്രി ഡോ. അമ്തൽ അൽ ഹുവൈലയും ചേർന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ തരത്തിലുള്ള ഉറക്ക പ്രശ്നങ്ങൾക്ക് നൂതന ചികിത്സാ സൗകര്യങ്ങൾ കേന്ദ്രത്തിൽ ലഭ്യമാകും. കൂർക്കംവലി, സ്ലീപ് അപ്നിയ, അമിതമായ ഉറക്കം തുടങ്ങിയ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരം കാണാം.
പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും ആരോഗ്യ സാമൂഹിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രയത്നങ്ങളുടെ ഭാഗമായാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്ന് സാമൂഹികകാര്യ മന്ത്രി വ്യക്തമാക്കി. സ്ലീപ്പ് മെഡിസിൻ, ന്യൂറോളജി, പൊണ്ണത്തടി, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും കേന്ദ്രത്തിലുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.