കുവൈത്തിൽ പാമ്പുകൾ വംശനാശ ഭീഷണിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പാമ്പുകൾ വംശനാശ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. വിവി ധ പാമ്പ് ഇനങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചില പാമ്പുകൾ ഇല്ലാതാവുകയോ ചെയ് തതായി ജീവശാസ്ത്ര വിദഗ്ധരെ ഉദ്ധരിച്ച് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
വേനൽക്കാലത്ത് സ്ഥിരംവാസസ്ഥലങ്ങളിൽനിന്ന് ഭക്ഷണം തേടി പുറത്തെത്തുന്ന പാമ്പുകളെ ആളുകൾ കൊല്ലുകയാണ്. 10 ഇനം പാമ്പുകളാണ് കുവൈത്തിൽ ഉണ്ടായിരുന്നതെന്നും ചിലതിന് ഇതിനകം വംശനാശം സംഭവിച്ചതായും പരിസ്ഥിതി പ്രവർത്തകൻ അവാദ് അൽ ബസാലി പറഞ്ഞു. ബാക്കിയുള്ളവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ആളുകൾ പേടികൊണ്ടാണ് പാമ്പുകളെ കൊല്ലുന്നത്. എന്നാൽ, ആസ്ട്രേലിയ പോലെ ചില രാജ്യങ്ങളിൽ ഇവയെ സംരക്ഷിക്കുന്നു.
മനുഷ്യരുടെ അടുത്ത് എത്താതിരിക്കാനാണ് പാമ്പുകൾ ശ്രമിക്കുന്നത്. അവയുടെ ആവാസ വ്യവസ്ഥയിൽ ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. മരങ്ങളും കുറ്റിച്ചെടികളും കാടുകളും സംരക്ഷിക്കുകയെന്നത് പരിസ്ഥിതിയോടുള്ള നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.