സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പദ്ധതിക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പദ്ധതിക്ക് തുടക്കം. സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഊർജ ഉപഭോഗം യുക്തിസഹമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. സബാഹ് അൽ നാസറിലെ മുദി ബുർജാസ് അൽ സോർ ഇന്റർ മീഡിയറ്റ് സ്കൂളിലാണ് സോളാര്‍ പദ്ധതി നടപ്പിലാക്കിയത്.
474 പാനലുകൾ ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഓരോ പാനലില്‍നിന്നും 660 വാട്ട് പവർ വൈദ്യതി ലഭിക്കും. ഓട്ടോമാറ്റിക് വാഷിങ് സംവിധാനം പദ്ധതിയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.