വെള്ളിയാഴ്ച മുതൽ സ്റ്റേഡിയങ്ങളിൽ കാണികൾ
text_fieldsകുവൈത്ത് സിറ്റി: സെപ്റ്റംബർ 10 വെള്ളിയാഴ്ച മുതൽ കുവൈത്തിലെ ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ കാണികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും.
രാജ്യത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളെ പ്രവേശിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി.
സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം മാത്രമാണ് ആദ്യഘട്ടത്തിൽ അനുവദിക്കുക. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാകും പ്രവേശനം. മത്സരത്തിലും പരിശീലനത്തിലും ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിക്കണം.
വെള്ളിയാഴ്ച ആരംഭിക്കുന്ന കുവൈത്തിലെ പ്രമുഖ ആഭ്യന്തര ഫുട്ബാൾ ടൂർണമെൻറായ അമീർ കപ്പ് ആണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ഇത്തരത്തിൽ ആദ്യമായി കാണികൾക്ക് പ്രവേശനം അനുവദിച്ച് നടത്തുന്നത്. ജഹ്റയും അൽ ഷബാബ് എഫ്.സിയും തമ്മിലാണ് ആദ്യമത്സരം. അന്നുതന്നെ സുലൈബീകാത്ത് ബുർഗാനെ നേരിടും. ശനിയാഴ്ച ഖാദിസിയ തദാമുനെയും ഖൈത്താൻ ഫഹാഹീലിനെയും നേരിടും.
ഞായറാഴ്ച കുവൈത്ത് സ്പോർട്സ് ക്ലബ് അൽ സാഹിലുമായി ഏറ്റുമുട്ടുേമ്പാൾ യർമൂഖ് അൽ നസ്റുമായി മത്സരിക്കും. കഴിഞ്ഞ വർഷം ഒഴിഞ്ഞ ഗാലറിയെ സാക്ഷിനിർത്തി നടത്തിയ ടൂർണമെൻറിൽ അൽ അറബി ജേതാക്കളായിരുന്നു. കുവൈത്ത് സ്പോർട്സ് ക്ലബിനായിരുന്നു രണ്ടാം സ്ഥാനം. അമീർ കപ്പിന് മുന്നോടിയായി ടീമുകൾ സൗഹൃദ മത്സരം കളിച്ച് തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.