മകളെ ഒരുനോക്കു കാണാൻ സുനിത കുവൈത്തിൽനിന്ന് നാട്ടിലെത്തി
text_fieldsകുവൈത്ത് സിറ്റി: പ്രിയപ്പെട്ട മകളുടെ ചേതനയറ്റ ശരീരം അവസാനമായി ഒന്നുകാണാൻ തൃശൂർ സ്വദേശിനി കുവൈത്തിൽനിന്ന് നാട്ടിലെത്തി. തൃശൂള്‍ അരിമ്പൂര്‍ പറക്കാട് പൂവത്തിങ്കല്‍ വീട്ടില്‍ സുനിതയാണ് ഹൃദയ വാൽവ് രോഗം മൂലം മരിച്ച മകൾ അളകനന്ദയുടെ (11) മൃതദേഹം കാണാൻ നാട്ടിലേക്ക് വന്നത്.
വെള്ളിയാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരുടെ രണ്ടാമത്തെ മകള്‍ അളകനന്ദ മരിച്ചത്. ഹൃദയവാല്‍വിന് തകരാറുള്ള മകളുടെ ചികിത്സക്ക് പണം സ്വരൂപിക്കുകയെന്ന മോഹവുമായാണ് കഴിഞ്ഞ വര്‍ഷം സുനിത കുവൈത്തിലെത്തിയത്. തൊഴില്‍ ചൂഷണത്തിന് ഇരയായത് കാരണം പണം സ്വരൂപിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലും അകപ്പെട്ടു. ഇടക്ക് മകളുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചപ്പോഴാണ് സ്പോണ്സര് പാസ്പോര്‍ട്ട് നാട് കടത്തല്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചതായി അറിയുന്നത്. ഇതിനിടയിൽ കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.
അത് പ്രയോജനപ്പെടുത്താനായി എംബസിയിൽനിന്ന് ഒൗട്ട്പാസ് കരസ്ഥമാക്കി ഇരിക്കവേയാണ് മകളുടെ മരണം. കേരള അസോസിയേഷൻ കുവൈത്ത് ഘടകം ബിനോയ് വിശ്വം എം.പിയെ അറിയിക്കുകയും അദ്ദേഹം ഇന്ത്യൻ എംബസി ലേബർ വിഭാഗം മേധാവി യു.എസ്.സി.ബിയെ വിളിക്കുകയും ചെയ്തു. എംബസി അടിയന്തര ഇടപെടലിലൂടെ സാേങ്കതിക തടസ്സങ്ങൾ നീക്കി യാത്രക്ക് വഴിയൊരുക്കി. ചൊവ്വാഴ്ച വൈകീട്ട് 3.40ന് പുറപ്പെട്ട ജസീറ എയര്‍വേസിെൻറ ചാര്‍ട്ടേഡ് വിമാനത്തിലാണ് സുനിത യാത്രയായത്. അളകനന്ദയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിച്ചു. കേരള അസോസിയേഷൻ ഭാരവാഹികളായ സമദ് സലാം, ശ്രീംലാൽ മുരളി, ഷാഹിൻ ചിറയിൻകീഴ് എന്നിവരാണ് പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയതെന്നും സാന്ത്വനം കുവൈത്ത്, തൃശൂർ അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾ ഈ വിഷയവുമായി ഇടപെടൽ നടത്തിയിട്ടുണ്ടെന്നും കേരള അസോസിയേഷൻ വാർത്തക്കുറിപ്പിൽ പറഞ്ഞു. കല കുവൈത്ത്, സാന്ത്വനം കുവൈത്തുമായി സുനിതക്കും കൂടെ യാത്ര ചെയ്ത ജിൻസിക്കും വിമാന ടിക്കറ്റുകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.