കുവൈത്ത് ആകാശത്ത് സൂപ്പർ ബ്ലഡ് മൂൺ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആകാശത്ത് സൂപ്പർ ബ്ലഡ് മൂൺ ദൃശ്യമായി. ബുധനാഴ്ച പുലർച്ചെ 3:14 ന് ദൃശ്യമായ ഭാഗിക ചന്ദ്രഗ്രഹണത്തെ തുടർന്നാണ് ആകാശത്ത് ചാന്ദ്രവിസ്മയം തീർത്ത് ബ്ലഡ് മൂൺ ദൃശ്യമായത്. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ.
ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന് ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇതിനൊപ്പം ചന്ദ്രഗ്രഹണവും കൂടി സംഭവിക്കുന്നതോടെ ചന്ദ്രന് ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്നും വിശേഷിപ്പിക്കുന്നു. പ്രകാശം നിറഞ്ഞ് അസാധാരണ വലുപ്പത്തിലാകും ഈ സമയത്ത് ചന്ദ്രൻ ദൃശ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.