വിജയത്തെ പരിശ്രമശാലികൾ തേടിപിടിക്കുന്നത് –ഡോ. സംഗീത് ഇബ്രാഹിം
text_fieldsകുവൈത്ത് സിറ്റി: വിജയിക്കാനുള്ള ജന്മസിദ്ധിയുമായി ഈ ലോകത്തു ആരും പിറക്കുന്നില്ലെന്നും തീക്ഷ്ണമായ ആഗ്രഹവും പിന്തിരിയാത്ത മനസ്സുമായി ലക്ഷ്യമെത്തുംവരെ പൊരുതുന്നവർ വിജയം പിടിച്ചെടുക്കുകയാണെന്നും വിദ്യാഭാസ തൊഴിൽ മാർഗനിർദേശകനും പരിശീലകനും ഫസ്റ്റ് അബൂദബി ബാങ്ക് വൈസ് പ്രസിഡൻറുമായ ഡോ. സംഗീത് ഇബ്രാഹിം പറഞ്ഞു.കെ.കെ.എം.എ ഓൺലൈനിൽ സംഘടിപ്പിച്ച 'ആയിഷയോടൊപ്പം പ്രതിഭാസംഗമം' പരിപാടിയിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മക്കളെയും വിദ്യാർഥികളെയും വെറുതേ ബ്രില്ലിയൻറ്, ജീനിയസ് എന്നിങ്ങനെ വിശേഷിപ്പിച്ച് രക്ഷിതാക്കളും ടീച്ചർമാരും അവരെ മിഥ്യാലോകത്ത് കൊണ്ടുപോകരുത്.പകരം ലക്ഷ്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നവരായി അവരെ ഒരുക്കിയെടുക്കണമെന്ന് ഡോ. സംഗീത് വ്യക്തമാക്കി. കെ.കെ.എം.എ വിദ്യാഭാസ അവാർഡുകൾ നേടിയ നൂറിലേറെ മിടുക്കർ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ ആയിഷയുമായി സംവദിച്ച് പഠനരീതികളും വിജയവഴികളും ചോദിച്ചറിഞ്ഞു.
കെ.കെ.എം.എ മുഖ്യ രക്ഷാധികാരിയും ആയിഷയുടെ ഉപ്പൂപ്പയുമായ കെ. സിദ്ദീഖ്, രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, പ്രസിഡൻറ് എ.പി. അബ്ദുൽസലാം, പി.എം.ടി അംഗങ്ങളായ പി.കെ. അക്‌ബർ സിദ്ദീഖ്, അലി മാത്ര, ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, ട്രഷറർ സി. ഫിറോസ് എന്നിവർ സംസാരിച്ചു.ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.