വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക വിനോദ പ രിപാടികളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുമെന്ന് വിനോദസഞ്ചാ ര മേഖല അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി യൂസുഫ് മുസ്തഫ പറഞ്ഞു. ഫെബ്രുവരി അവസാനവാരം നടക്കുന്ന ദേശീയദിനാഘോഷ പരിപാടികളുടെ മുന്നോടിയായി ഇപ്പോൾ തന്നെ ഇതിനായി മുന്നൊരുക്കങ്ങൾ നടത്തും. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര വെബ്സൈറ്റുകളിൽ പരസ്യം നൽകും. ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികളെ രാജ്യത്തെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പദ്ധതി തയാറാക്കും. പൈതൃക പരിപാടികളിലും വിനോദ പരിപാടികളിലും പെങ്കടുക്കാനും ഇവർക്ക് സൗകര്യമൊരുക്കും. മുബാറകിയ മാർക്കറ്റ് ഉൾപ്പെടെ പൈതൃക കേന്ദ്രങ്ങൾ വിനോദസഞ്ചാരികളെ ലക്ഷമിട്ട് അലങ്കരിക്കും.
എല്ലാ ഗവർണറേറ്റുകളിലും ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നാടൻ കലാപരിപാടികൾ സംഘടിപ്പിക്കും. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരെയാണ് പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഇതോടൊപ്പം മറ്റു വിദേശരാജ്യങ്ങളിൽനിന്നുള്ളവരെയും ആകർഷിക്കാൻ ശ്രമിക്കും. സ്വദേശികളും വിദേശികളുമായ രാജ്യനിവാസികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ പ്രചാരണവും പദ്ധതികളും നടത്തും. എണ്ണയിതര വരുമാനം വർധിപ്പിക്കാൻ കഴിയുന്ന തരത്തിൽ വിപുലമായ വികസന പദ്ധതികളാണ് ടൂറിസം മേഖലയിൽ രാജ്യം ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.