Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിയ ബിൻത് അനസിന്...

സിയ ബിൻത് അനസിന് ആദരവും ഖുർആൻ കൈയെഴുത്ത് പ്രതി പ്രദർശനവും

text_fields
bookmark_border
സിയ ബിൻത് അനസിന് ആദരവും ഖുർആൻ കൈയെഴുത്ത് പ്രതി പ്രദർശനവും
cancel
camera_alt

സി​യ ബി​ൻ​ത് അ​ന​സി​ന് കെ.​എം.​സി.​സി അ​ഴീ​ക്കോ​ട്‌ മ​ണ്ഡ​ലം ക​മ്മി​റ്റി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു


കു​വൈ​ത്ത് സി​റ്റി: ഖു​ർ​ആ​ൻ കൈ​യെ​ഴു​ത്ത് പ്ര​തി പൂ​ർ​ത്തി​യാ​ക്കി​യ സി​യ ബി​ൻ​ത് അ​ന​സി​നെ കു​വൈ​ത്ത് കെ.​എം.​സി.​സി അ​ഴീ​ക്കോ​ട്‌ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. സി​യ പൂ​ർ​ത്തീ​ക​രി​ച്ച ഖു​ർ​ആ​ൻ പ്ര​തി​യു​ടെ​യും കാ​ലി​ഗ്ര​ഫി​യു​ടെ​യും പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ഫ​ഹാ​ഹീ​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​രി​പാ​ടി കു​വൈ​ത്ത് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴീ​ക്കോ​ട്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ന​വാ​സ് കു​ന്നും​കൈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ൻഡ് സി.​ഇ.​ഒ വി.​പി. മു​ഹ​മ്മ​ദ​ലി, കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ. നാ​സ​ർ, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്‌ റ​സാ​ഖ് അ​യ്യൂ​ർ, ക​ണ്ണൂ​ർ ജി​ല്ല ട്ര​ഷ​റ​ർ സു​ഹൈ​ൽ, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ടി.​വി. ല​ത്തീ​ഫ്, ത​ല​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​ഷ​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ന​യു​ടെ മെ​മെ​ന്റോ മ​ശ്ഹൂ​ർ ത​ങ്ങ​ൾ കൈ​മാ​റി. വി.​പി. മു​ഹ​മ്മ​ദ​ലി സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സി​യ​യു​ടെ പി​താ​വ് അ​ന​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഫ​ത്ത​ഹു​ല്ലാ​ഹ് ഇ​ബ്നു അ​ന​സ് പ്രാ​ർ​ഥ​ന ന​ട​ത്തി. കെ.​പി.​ബി. അ​ൻ​വ​ർ സ്വാ​ഗ​ത​വും, ഇ​സ്മ​യി​ൽ ചാ​ലാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. റ​യീ​സ് അ​ഴീ​ക്കോ​ട്‌,ഹി​ഷാം മ​ഹ​മൂ​ദ് ക​ക്കാ​ട്,സ​ബാ​ഹ്,ഷം​സീ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Tribute to Zia bint Anas and display of Quranic manuscripts
Next Story