യു.കെ ഇ-വിസ ഉപയോഗപ്പെടുത്തിയവർ നിരവധി
text_fieldsകുവൈത്ത് സിറ്റി: ആറു മാസത്തിനിടെ 50,000ത്തോളം കുവൈത്ത് പൗരന്മാർക്ക് യു.കെ സന്ദർശിക്കുന്നതിന് ഇ-വിസ നല്‍കിയതായി ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് അറിയിച്ചു. ഫെബ്രുവരി മുതലാണ് ബ്രിട്ടൻ സന്ദർശിക്കാനാഗ്രഹിക്കുന്ന കുവൈത്തികള്‍ക്ക് ഓൺലൈനായി വിസക്കുള്ള സൗകര്യം ഒരുക്കിയത്.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ കുവൈത്തികള്‍ക്കിടയില്‍ ഇ- വിസക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരം വിസ നേടുന്നതിൽ ജി.സി.സി രാജ്യങ്ങളില്‍ കുവൈത്ത് രണ്ടാം സ്ഥാനത്താണെന്ന് അംബാസഡർ പറഞ്ഞു.ടൂറിസം, ബിസിനസ്, പഠനം, ചികിത്സ എന്നീ കാര്യങ്ങൾക്കാണ് ഇ-വിസ കൂടുതലും ഉപയോഗപ്പെടുത്തുന്നത്. ആറ് മാസം വരെ ഇ-വിസ ഉപയോഗിച്ച് കുവൈത്തികൾക്ക് യു.കെയിൽ തങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.