താമസ, തൊഴിൽ നിയമലംഘനം: 203 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ 203 പേർ പിടിയിലായി. ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ, ഫഹാഹീൽ, ഹവല്ലി,സാൽമിയ, ഫർവാനിയ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു പ്രാദേശിക വൈൻ ഫാക്ടറിയും കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. വൈൻ ഫാക്ടറി നടത്തിയ സംഭവത്തിൽ മൂന്നുപേരെയും അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് മദ്യം നിർമിക്കുന്ന ബാരലുകളും വാറ്റിയെടുക്കൽ ഉപകരണങ്ങളും കണ്ടെത്തി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.