മനുഷ്യക്കടത്തിനെതിരെ ഫലപ്രദമായ നിയമനിർമാണം വേണം –പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയാൻ കൂടുതൽ ഫലപ്രദമായ നിയമനിർമാണം വേണമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. തൊഴിൽ വിപണിയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. സർക്കാറും പാർലമെൻറും തമ്മിലുള്ള സഹകരണം തുടരും.എളുപ്പത്തിൽ അധികാര കൈമാറ്റം സാധ്യമായത് കുവൈത്ത് ഭരണഘടനയുടെയും ഭരണ സംവിധാനത്തിെൻറയും മികവ് തെളിയിക്കുന്നതാണ്. സ്വതന്ത്രവും വിശ്വസനീയവുമായ പാർലമെൻറ് തെരഞ്ഞെടുപ്പിന് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. നിലവിലെ സർക്കാറിലെ 10 മന്ത്രിമാർക്കെതിരെ കുറ്റവിചാരണ ഉണ്ടായി.
പൊതുതാൽപര്യത്തിനായി ഉപയോഗിക്കുേമ്പാൾ കുറ്റവിചാരണ നല്ലതാണ്. കോവിഡ് പ്രതിസന്ധി മറികടക്കാൻ ദേശീയ പദ്ധതി ഫലപ്രദമായി നടപ്പാക്കിവരുന്നു.ഒാൺലൈൻ വിദ്യാഭ്യാസം കുറച്ചുകാലം കൂടി തുടരേണ്ടിവരും. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനത്തിലുള്ള മുഴുവൻ ആളുകളെയും അഭിനന്ദിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും ആശംസ നേരുന്നു. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനായി പ്രാർഥിക്കുന്നു. കുവൈത്തിെൻറ വിദേശ നയത്തിലും മറ്റു ബന്ധങ്ങളിലും ഒരുമാറ്റവും വരില്ല. ശൈഖ് സബാഹിെൻറ കീഴിൽ പുലർത്തിയിരുന്ന നിഷ്പക്ഷവും സമാധാന തൽപരവുമായ നയം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.