പ്രതിരോധത്തിെൻറ അക്ഷരമാലയുമായി കൊച്ചുകൂട്ടുകാർ
text_fieldsമസ്കത്ത്: ലോക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധത്തിെൻറ പാഠങ്ങൾ അക്ഷരമാലയിലൂ ടെ പകർന്നുനൽകി കൊച്ചുകൂട്ടുകാർ തയാറാക്കിയ വിഡിയോ ശ്രദ്ധേയമാകുന്നു. അൽഖുവൈറി ലെ മലർവാടി ബാലസംഘം കൂട്ടായ്മയിലെ അംഗങ്ങളാണ് മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾ ക ോർത്തിണക്കിയുള്ള സന്ദേശങ്ങൾ കൈമാറുന്നത്. ഓരോരുത്തരും അവരുടെ വീടുകളിൽ വെച്ചാണ് വിഡിയോ തയാറാക്കിയിട്ടുള്ളത്.
‘അ’ അകലം പാലിക്കുക എന്നതിൽ തുടങ്ങി ഓരോരുത്തരും അവരുടെ അക്ഷരങ്ങൾക്കൊപ്പം സന്ദേശങ്ങളും കൈമാറുന്നു. സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ചും വൃത്തി ശീലമാക്കുന്നതിനെ കുറിച്ചും വീട്ടിൽ കഴിയുന്നതിെൻറ പ്രധാന്യവുമെല്ലാം ഇവർ വിഡിയോയിൽ പറയുന്നു. കുട്ടികളിൽ വിജ്ഞാനത്തിനൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹിക അവബോധവും വളർത്തിയെടുക്കുന്നതിനായുള്ള കൂട്ടായ്മയാണ് മലർവാടി ബാലസംഘം. പ്രതിരോധത്തിെൻറ അക്ഷരമാല എന്നപേരിൽ തയാറാക്കിയ വിഡിയോ നാടിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും നാട്ടിലെയും മസ്കത്തിലെയും ആരോഗ്യ പ്രവർത്തകർക്കുമായാണ് സമർപ്പിച്ചിട്ടുള്ളതെന്ന് ഇവർ പറയുന്നു.
സ്നേഹ, അനുഗ്രഹ, ആദിത്യ, അദിതി, അമീൻ, സിംറാൻ ബിസ്മി, അർസാൻ, അസ്വ, ആസിം, അനിഖ, ഇശൽ, അമൻ, ദേവ്ദത്ത്, സ്മൃതി, ഗദിൽ, അശ്വിൻ, വിവേക്, ഗായത്രി, ഹന, മിന്ന, സ്തുതി, വിസ്മയ, റജബ്, റീം, ഷിഫ, നൈല, വൈഗ, മിത്ര, ഇഹ്സാൻ, ഷെസ, അസീൻ, ശ്രദ്ധ, നിലഞ്ജന, സഞ്ജന, അയ്ഷ റീം എന്നിവരാണ് വിഡിയോയിൽ അണി നിരന്നിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.