Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഈ​ജി​പ്ത് മീ​ഡി​യ...

ഈ​ജി​പ്ത് മീ​ഡി​യ ത​ല​വ​ൻ ഒ​മാ​നി മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
visiting
cancel
camera_alt

ഈ​ജി​പ്തി​ന്‍റെ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ത​ല​വ​ൻ ക​രം ഗ​ബ്ർ ഒ​മാ​നി

മാ​ധ്യ​മ​സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്: ഈ​ജി​പ്തി​ന്‍റെ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ മീ​ഡി​യ റെ​ഗു​ലേ​ഷ​ൻ ത​ല​വ​ൻ ക​രം ഗ​ബ്ർ ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി (ഒ.​എ​ൻ.​എ), ന്യൂ​സ് സെ​ന്‍റ​ർ, ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ കോം​പ്ല​ക്‌​സ്, ഒ​മാ​ൻ ന്യൂ​സ്‌​പേ​പ്പ​ർ കെ​ട്ടി​ടം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു.

ഒ​മാ​നി മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​ർ​ത്താ ഉ​ള്ള​ട​ക്ക​ത്തെ​ക്കു​റി​ച്ചും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു. പെ​ട്ടെ​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക്കൊ​പ്പം വേ​ഗം നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​ഗ്രാ​മു​ക​ളും മ​റ്റും ശ്ര​ദ്ധി​ച്ചു.

ഒ​മാ​ൻ-​ഈ​ജി​പ്ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്‍റെ വി​പു​ല​മാ​യ ത​ല​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഒ.​എ​ൻ.​എ​ക്ക് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ങ്ങ​ളും ജ​ന​ങ്ങ​ളും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ക​രം ഗ​ബ്ർ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ട​വു​ക​ൾ നി​ക​ത്താ​നും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പൊ​തു​വാ​യ മേ​ഖ​ല​ക​ൾ ന​ൽ​കാ​നും പ​ര​സ്പ​രം ന​ന്നാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Egypt Media Chief Visits Omani Institutions
Next Story