മുഖം മിനുക്കി സെൻറർ ഫോർ സ്പെഷൽ എജുക്കേഷൻ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ സ്പെഷൽ എജുക്കേഷനിലെ നവീകരിച്ച സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂളിെൻറ പുതിയ പേരും ലോഗോയും ചടങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ കുട്ടി, വ്യവസായിയും ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടറുമായ കിരൺ ആഷർ, ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ സതീഷ് നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.
മസ്കത്ത് ഇന്ത്യൻ സ്കൂളിനോട് ചേർന്ന് 26 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സെൻറർ ഫോർ സ്പെഷൽ എജുക്കേഷൻ ഇനി കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ എന്നാകും അറിയപ്പെടുക. സ്കൂളിെൻറ ലോഗോയിലും മാറ്റമുണ്ട്. പഠന, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ കളിസ്ഥലം, െഎ.ടി ലാബ്, മ്യൂസിക് തെറപ്പി സംവിധാനം, സി.ടി.വി തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക കഴിവുകൾ വികസിപ്പിച്ചെടുക്കാനും സംവേദനക്ഷമത ശക്തമാക്കാനും സാധിക്കുന്ന വിധത്തിലാണ് കളിസ്ഥലം രൂപകൽപന ചെയ്തത്.
പഠനത്തിലൂടെയും വിനോദത്തിലൂടെയും കുട്ടികളുടെ സമഗ്ര വളർച്ച ഉറപ്പാക്കാനും ഒപ്പം, കുട്ടികളുടെ മറ്റു കഴിവുകളുടെ വികസനത്തിന് കമ്പ്യൂട്ടർ ലാബും മ്യൂസിക് തെറപ്പി സംവിധാനവും സഹായിക്കുകയും ചെയ്യും. കുട്ടികളുടെ സാമൂഹികവും വികാരപരവും മാനസികവുമായ പുരോഗതി ഉറപ്പാക്കാൻ വേണ്ട ശക്തമായ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുക്കാനുള്ളശ്രമങ്ങളുടെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് പ്രിൻസിപ്പൽ ഡോ. അനൽപ പരഞ്ജ്പെ പറഞ്ഞു. സ്കൂളിെൻറ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന് 2016ൽ ആരംഭിച്ച ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ സൗകര്യങ്ങളെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ബേബി സാം സാമുവലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.