പ്രവാസികൾക്ക് ലക്ഷ്യബോധം വേണം–കെ.വി. ശംസുദ്ദീൻ
text_fieldsസലാല: പ്രവാസികൾ നന്നായി ജീവിച്ചാൽ അതിലൂടെ ഉയരുക ഇന്ത്യയുടെ ഖ്യാതിയും യശസ്സുമാണെന്ന് യു.എ.ഇ പ്രവാസി ബന്ധു ട്രസ്റ്റ് ചെയർമാൻ കെ.വി. ശംസുദ്ദീൻ. ഇന്ത്യൻ വെൽഫെയർ ഫോറം സലാല സംഘടിപ്പിച്ച ‘സാമ്പത്തികാസൂത്രണവും പ്രവാസി പുനരധിവാസവും’ ശിൽപശാലക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധമുള്ള പ്രവാസ ജീവിതത്തിലൂടെ മാത്രമേ തിരിച്ചുപോക്കിന് ശേഷമുള്ള ശിഷ്ടകാലം സുഖകരമാക്കാൻ സാധിക്കൂ.
ചെലവുകൾ കഴിഞ്ഞ് ആർക്കും സമ്പാദിക്കാനാകില്ല. അതിനാൽ, സമ്പാദിക്കാൻ ഉദ്ദേശിക്കുന്ന സംഖ്യ ശമ്പളം കിട്ടിയാൽ ആദ്യമേ മാറ്റിവെക്കുക. ബാക്കിയുള്ളതുകൊണ്ട് ജീവിക്കാൻ ശീലിക്കുക. സമ്പാദിക്കാനുള്ള ഏകമാർഗം ചെലവു നിയന്ത്രിക്കുകയാണ്. പ്രവാസികൾക്ക് ഉപകാരപ്രദമായേക്കാവുന്ന വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വെൽഫെയർ ഫോറം പ്രസിഡൻറ് യു.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘ്പരിവാറിെൻറ ഉന്മൂലന രാഷ്ട്രീയം രാജ്യത്തെ വിനാശത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കശ്മീരി പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമായി ഒരു മിനിറ്റ് മൗനാചരണം നടത്തി.
വൈസ് പ്രസിഡൻറ് ജോളി രമേശ് സ്വാഗതവും ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം നന്ദിയും പറഞ്ഞു. സലാലയിലെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ ശിൽപശാലയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.