തീപിടുത്തം: സീബ് സൂഖ് സന്ദർശിച്ചു
text_fieldsസീബ്: ദിവസങ്ങൾക്ക് മുമ്പുണ്ടായ സീബ് സൂഖിലെ അഗ്നിബാധ മേഖലകളിൽ സന്ദർശനം നടത്തി ലോക കേരളസഭാംഗവും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ വിൽസൺ ജോർജ്. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി സാധാരണക്കാരുടെ കടകളാണ് അഗ്നിക്കിരയായത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത് കച്ചവടത്തിനായി കരുതിയ സാധനസാമഗ്രികൾ ആണ് അഗ്നി വിഴുങ്ങിയത്.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ തങ്ങൾക്കുവന്ന സമ്പത്തിക നഷ്ടത്തിൽ ദുരിതത്തിലായിരിക്കുകയാണു സൂഖിൽ കച്ചവടം നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർ. സ്ഥലം സന്ദർശിച്ച വിൽസൺ ജോർജ് അവരുമായി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങൾ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കച്ചവടക്കാർക്ക് ഉറപ്പുനൽകുകയും ചെയ്തു.
അദ്ദേഹത്തോടൊപ്പം മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, കേരളാവിങ്ങ് വെൽഫെയർ സെക്രട്ടറി നൗഫൽ പുനത്തിൽഎന്നിവരും ഒമാൻ സീബ് മേഖലയിലെ സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു. സീബ് സൂഖിൽ പുലർച്ച ഉണ്ടായ തീപിടിത്തത്തിൽ 20ഓളം കടകൾ കത്തിനശിച്ചിരുന്നു. ആൾ അപായം ഉണ്ടായിട്ടില്ല.
മസ്കത്ത്: നാശനഷ്ടം സംഭവിച്ച സൂഖിലെ കടകൾ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ്, സെക്രട്ടറി അഷ്റഫ് കണവക്കൽ എന്നിവർ സന്ദർശിച്ചു.
സീബ് ഏരിയ കെ.എം.സി.സി പ്രസിഡന്റ് എം.ടി. അബൂബക്കർ, അഷ്റഫ് നാദാപുരം, ഗഫൂർ താമരശ്ശേരി, ഇബ്രാഹിം തിരൂർ, സലാം (നദ), അബൂബക്കർ (സീബ് എബോറിയം), പി.കെ. മുഹമ്മദ്, അലി, ശംസു, ഉമ്മർ തളിപ്പറമ്പ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.