ഒമാൻ-സൗദി മരുഭൂഹൈവേയിൽ ഇന്ധന സ്റ്റേഷൻ തുറന്നു
text_fieldsമസ്കത്ത്: ഉടൻ ഗതാഗതത്തിന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒമാൻ-സൗദി മരുഭൂഹൈവേയിൽ ഒമാൻ ഓയിൽ മാർക്കറ്റിങ് കമ്പനി ഇന്ധന സ്റ്റേഷൻ തുറന്നു. ദാഹിറ ഗവർണറേറ്റിലെ വാദി അൽ ഹൈതമിലാണ് വിവിധ സേവനങ്ങളടങ്ങിയ ഇന്ധന സ്റ്റേഷൻ തുടങ്ങിയത്.
ഒമാനെയും സൗദിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഹൈവേ റുബുഉൽ ഖാലി മരുഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. എൻജിനീയറിങ് വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോഡ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ അടുത്തിടെ നടന്ന ഒമാൻ-സൗദി ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു.
റോഡിെൻറ ഒമാൻ ഭാഗത്തെ നിർമാണം വർഷങ്ങൾക്ക് മുമ്പ് പൂർത്തിയായതാണ്. സൗദി ഭാഗത്തെ നിർമാണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. റോഡ് തുറക്കുന്നതോടെ ഒമാനിൽനിന്ന് സൗദിയിലേക്കുള്ള ദൂരം 800 കിലോമീറ്ററായി കുറയും. നിലവിൽ യു.എ.ഇ വഴി 1640 കിലോമീറ്ററാണ് സൗദിയിലേക്കുള്ള ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.