നൂതന സംവിധാനങ്ങളുമായി ജീലി ജിഎക്സ്3 പ്രോ എസ്.യു.വി കാർ അവതരിപ്പിച്ചു
text_fieldsമസ്കത്ത്: ഡ്രൈവർമാർക്ക് കൂടുതൽ സുരക്ഷ നൽകുന്ന ജിഎക്സ്3 പ്രോ എസ്.യു.വി കാർ ജീലി ഓട്ടോ ഇന്റർനാഷനൽ കോർപറേഷൻ അവതരിച്ചു. അസൈബ എക്സ്ക്ലൂസിവ് ജീലി ഷോറൂമിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ജീലിയുടെ വിശിഷ്ട പ്രതിനിധികൾക്കൊപ്പം ടവൽ ഓട്ടോ സെന്റർ ജനറൽ മാനേജർ റിയാദ് അലി സുൽത്താൻ സംബന്ധിച്ചു.
വെറും 4,399 റിയാൽ വിലയിൽ ജിഎക്സ്3 പ്രോ സ്വന്തമാക്കാം. ആവേശകരമായ ഡ്രൈവിങ് അനുഭവം നൽകുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഈ സ്ട്രൈക്കിങ് എസ്.യു.വി അത്യാധുനിക സവിശേഷതകളും സമാനതകളില്ലാത്ത പ്രകടനവും സമന്വയിപ്പിക്കുന്നു. ഇത് ഒമാനിലെ നിരത്തുകളിൽ മികച്ച യാത്ര അനുഭവമായിരിക്കും പ്രദാനം ചെയ്യുക.
ഒമാനിലെ വൈവിധ്യമാർന്ന റോഡുകളിൽ മികവ് പുലർത്താൻ രൂപകൽപന ചെയ്തിരിക്കുന്ന മികച്ച സ്റ്റൈലിങ്, ബോൾഡ് ഡിസൈൻ, വിപുലമായ പ്രവർത്തനക്ഷമത, മികച്ച സുഖസൗകര്യങ്ങൾ, കരുത്തുറ്റ സുരക്ഷ, പ്രകടന ശേഷി എന്നിവ ഇതിന്റെ ചില സവശേഷതകളിൽ പ്പെടുന്നു. ഒമാനിൽ ടവൽ ഓട്ടോ സെന്റർ എൽ.എൽ.സി ആണ് ജീലി വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. മികവിനുള്ള പ്രതിബദ്ധതയോടെ സ്ഥാപിതമായ ടവൽ ഓട്ടോ സെന്റർ, വർഷങ്ങളായി സുൽത്താനേറ്റിലേക്ക് പ്രീമിയം ഓട്ടോമോട്ടിവ് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകിവരുന്നു. മികച്ച വിൽപ്പനാനന്തര സേവനങ്ങളും ഇവർ വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയതും നൂതനവുമായ ഓട്ടോമോട്ടിവ് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ജീലിയെ തങ്ങളുടെ ലൈനപ്പിലേക്ക് ചേർക്കുന്നതെന്ന് ടവൽ ഓട്ടോ സെന്റർ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.