മാറ്റത്തോടൊപ്പം സഞ്ചരിക്കാം, ഭാവി രൂപപ്പെടുത്താം; ‘ക്രാക്ക് ദ കോഡുമായി’ ഗൾഫ് മാധ്യമം
text_fieldsആരതി സി.രാജരത്നം, കൃഷ്ണ കുമാർ, ആദി, രാജമൂർത്തി
മസ്കത്ത്: അനുദിനം മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ കാലത്ത് വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവി രൂപപ്പെടുത്താനും മക്കളെ മാറ്റത്തോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെയും പ്രാപ്തമാക്കുന്ന ‘ക്രാക്ക് ദ കോഡുമായി’ ഗൾഫ് മാധ്യമം.
എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഏകദിന പരിപാടി മേയ് മൂന്നിന് മസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നടക്കുക. വിജ്ഞാനവും വിനോദവും സംയോജിപ്പിച്ചുള്ള പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖരായി വിദ്യാഭ്യാസ വിദഗ്ധരും മറ്റുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുക. നിർമിത ബുദ്ധിയടക്കം (എ.ഐ) ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാകുന്ന ആധുനിക കാലത്ത് കാഴചപ്പാടുകൾ മൂർച്ചപ്പെടുത്തുന്നതിനും അറിവുകളെ നവീകരിക്കുന്നതിനും ഉതകുന്ന തരത്തിലാണ് ക്ലാസുകൾക്ക് രൂപം നൽകിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്താൽ അവതരിപ്പിക്കുന്ന ക്ലാസുകൾ വിദ്യാർഥികൾക്ക് ആത്മ വിശ്വാസം വർധിപ്പിക്കാൻ സഹായകമാകും. വിദ്യാഭ്യാസം, വിനോദം, അത്യാവശ്യമായ ജീവിത നൈപുണ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് വിദ്യാർഥികളെ അക്കാദമികമായും സാമൂഹികമായും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ശ്രദ്ധ കേന്ദ്രീകരിക്കാനും അക്കാദമിക് പ്രകടനം വർധിപ്പിക്കാനും ഉതകുന്ന മൈൻഡ്-ബ്ലോവിങ് മെമ്മറി ടെക്നിക്കുകൾ, ഭാവി സാങ്കേതികവിദ്യകൾ മനസിലാക്കാനും അതിനായി തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന നിർമിത ബുദ്ധിയുടെ (എ.ഐ) അദ്ഭുത ലോകം, ജിജ്ഞാസ ഉണർത്താനും പഠനം അവിസ്മരണീയമാക്കാനും സഹായകമാകുന്ന തത്സമയ മാജിക് പ്രകടനങ്ങൾ, തീരുമാനമെടുക്കൽ, ആത്മവിശ്വാസം, നേതൃത്വപരമായ കഴിവുകൾ എന്നിവ വർധിപ്പിക്കുന്നതിനുള്ള പ്രായോഗിക ജീവിതപാഠങ്ങൾ എന്നിവ ക്രാക്ക് ദ കോഡിന്റെ പ്രത്യേകതയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, വളർച്ചയുടെ നിർണായക ഘട്ടത്തിൽ അവരെ എങ്ങനെ ഫലപ്രദമായി പിന്തുണക്കാമെന്നുമുള്ളതിനെ പറ്റിയും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നതായിരിക്കും ‘ക്രാക്ക് ദ കോഡ് .
പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി.രാജരത്നം, എ.ഐ. വിദഗ്ധനും ഗ്രീൻ പെപ്പറിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ കൃഷ്ണ കുമാർ, പ്രശസ്ത മെന്റലിസ്റ്റും കോഗ്നിറ്റീവ് ആൻഡ് മെമ്മറി വിദഗ്ധനുമായ ആദി, മോട്ടിവേഷനൽ സ്പീക്കളും കരിയർകോച്ചുമായ രാജമൂർത്തി എന്നിവരാണ് ക്ലാസുകൾ നയിക്കുക.
പരിപാടിയിൽ പങ്കെടുക്കാൻ https://docs.google.com/forms/d/e/1FAIpQLSeecCJRydOa0bcKqMHnNT9MW8I0xg4af5qqpCqzDn-kMafVAg/viewform ഈ ലിങ്ക് ഉപയോഗിച്ചും ക്യൂ.ആർ കോഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മാത്രമായിരിക്കും പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് +968 9604 2333 ഈ നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.