ഹജ്ജ്: ഒമാനിൽനിന്ന് രജിസ്റ്റർ ചെയ്തത് 33,536 തീർഥാടകർ
text_fieldsമസ്കത്ത്: ഈ വർഷത്തെ വിശുദ്ധ ഹജ്ജിനായി രജിസ്റ്റർ ചെയ്തത് 33,536 തീർഥാടകരാണെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 3606 പേര്‍ വിദേശികളാണ്. ഓൺലൈൻ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നാണ്, 5739 അപേക്ഷകര്‍. 5,701 തീർഥാടകരുമായി മസ്കത്താണ് തൊട്ടടുത്ത് വരുന്നത്. ദാഹിറ (1704), അല്‍ വുസ്ത (240), ദോഫാര്‍ (3277), മുസന്ദം (200), ബുറൈമി (485), വടക്കന്‍ ബാത്തിന (5016), തെക്കന്‍ ബാത്തിന (3055), വടക്കന്‍ ശര്‍ഖിയ (3111), തെക്കന്‍ ശര്‍ഖിയ (2350) എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളില്‍നിന്നുള്ള അപേക്ഷരുടെ എണ്ണം.
ഹജ്ജ് കർമത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 21നാണ് തുടങ്ങിയത്. 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും താമസക്കാർക്കും https://hajj.om/ എന്ന പോർട്ടൽ വഴി ആയിരുന്നു രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നത്. ഈ വർഷം ഒമാനിൽ നിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.