സ്നേഹസന്ദേശം പകർന്ന് ഇഫ്താർ സംഗമങ്ങൾ
text_fieldsമസ്കത്ത്: സ്നേഹത്തിന്റെ ഐക്യത്തിന്റേയും സന്ദേശം പകർന്ന് പ്രവാസ ലോകത്ത് ഇഫ്താർ സംഗമങ്ങൾ. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ സമൂഹ ഇഫ്താറുകൾ നടന്നിരുന്നില്ല. എന്നാൽ, ഇത്തവണ ചെറുതും വലുതുമായ സാമൂഹിക, സന്നദ്ധ കൂട്ടായ്മകൾ സ്നേഹ വിരുന്നുകൾ നടത്തുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലെ ആളുകളുടെ ഒത്തുകൂടലിന് വേദിയായിരുന്ന ഇഫ്താറുകൾ കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ച് എത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസ ലോകം.
തര്‍മത് കെ.എം.സി.സി
തര്‍മത് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ മക്ക ഹൈപര്‍ മാര്‍ക്കറ്റ് പരിസരത്ത് ഗ്രാന്‍ഡ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സ്വദേശി പൗരപ്രമുഖര്‍, പാകിസ്താന്, ബംഗ്ലാദേശ് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരത്തോളം പേര് പങ്കെടുത്തു. ഇഫ്താറിനെത്തിയ അതിഥികളെ സ്വീകരിക്കാനും വിഭവങ്ങള്‍ ഒരുക്കാനും തര്‍മത് കെ.എം.സി.സി ഭാരവാഹികൾക്കൊപ്പം തര്മത്തിലെ പൗര പ്രമുഖരും രംഗത്തുണ്ടായിരുന്നു.
മറുനാട്ടില്‍ മലയാളി അസോസിയേഷന്
മറുനാട്ടില്‍ മലയാളി അസോസിയേഷന് (എം.എന്‍.എം.എ) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഗാലയിലെ അസൈബ ഗാര്‍ഡന്‍സ് ബില്‍ഡിങ് ഹാളില്‍ നടന്ന വിരുന്നില്‍ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റ് സാമൂഹിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. വെൽഫെയര്‍ ഒമാന്‍ വൈസ് ചെയര്മാന് അബ്ദുൽ അസീസ് വയനാട്, ഡോ. രശ്മി കൃഷ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, രക്ഷാധികാരികളായ ഫവാസ് മുഹമ്മദ്, സദാനന്ദന് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. ഇഫ്താറിനും അനുബന്ധ പരിപാടികള്‍ക്കും എം.എന്‍.എം.എ എക്സിക്യൂട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്കി.
ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്
ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റി
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം നല്കി ഒ.ഐ.സി.സി റുസൈല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജാതിമത ചിന്തകള്‍ക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി കാണാനും ലോകമാകെ സമാധാനത്തിന്റെ വാഹകരാകുവാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് റമദാന് സന്ദേശത്തില്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന അധ്യാപകന് ഉസ്താദ് ഹുവൈസി പറഞ്ഞു.
ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്മാന് കുമ്പളത്ത് ശങ്കരപ്പിള്ള, ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ്, റുസൈല്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് അജ്മല്‍ കരുനാഗപ്പള്ളി, കെ.എം.സി.സി റുസൈല്‍ ഏരിയ സെക്രട്ടറി മുഹമ്മദ്, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ദേശീയ കമ്മിറ്റി നേതാക്കളായ സലീം മുതുവമ്മേല്‍, റെജി കെ. തോമസ്, മാത്യു മെഴുവേലി, എസ്.പി. നായര്‍, റിസ്വിന്‍ ഹനീഫ്, സജി ചങ്ങനാശ്ശേരി, അബ്ദുൽ കരീം, സിറാജ് നാറൂണ്‍, ഹരിലാല്‍ വൈക്കം, ജാഫര്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. റുസൈല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താര്‍, രക്ഷാധികാരി സക്കീര്‍, ജനറല്‍ സെക്രട്ടറി അനീഷ്, സെക്രട്ടറിമാരായ റഷീദ്, സനല്‍, നാസര്‍, അബ്ദുല്ല, മാഹിം, ട്രഷറര്‍ ജലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഗാലന്റ്സ് എഫ്.സി
ഗാലന്റ്സ് എഫ്.സി ഗുബ്ര പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. ഗാലന്റ്സ് എഫ്.സി ടീം അംഗങ്ങളും സ്പോണ്‍സര്‍മാരും ഒമാനിലെ മറ്റു പ്രമുഖ ടീം പ്രതിനിധികളും പങ്കെടുത്തു. ഫുട്ബാള്‍ സീസണിനു താൽക്കാലിക അവധി നല്കിയ റമദാനില്‍, ഇഫ്താര്‍ സംഗമം ആളുകള്‍ക്ക് പരസ്പരം സൗഹൃദം പങ്കിടാന്‍ കഴിയുന്ന വേദിയായി. കളികള്‍ക്ക് പുറമെ ബന്ധങ്ങള്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇഫ്താര്‍. റമദാന് സന്ദേശം ക്ലബ് മാനേജര്‍ ഫിറോസ് നല്കി.
എല്ലാ മാസവും നല്കി വരുന്ന ക്ലബിലെ മികച്ച പ്രതിഭകള്‍ക്കുള്ള പുരസ്കാരം മാര്‍ച്ച് മാസത്തെ ജേതാക്കളായ നസീഫ് ഇരിക്കൂറിനും ബേസില്‍ കോതമംഗലത്തിനും മാനേജര്‍ ഷിഹാസ് മലപ്പുറം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.