പ്രളയ കെടുതിക്കിടയിൽ അശ്ലീല കമൻറ്: ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു
text_fieldsമസ്കത്ത്: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമൻറിട്ട കോഴിക്കോട് സ്വദേശിയുടെ ജോലി പോയി. ബോഷർ ലുലുവിൽ ജോലി ചെയ്യുന്ന നരിക്കുനി സ്വദേശി സ്വദേശി രാഹുൽ സി.പി പുത്തലാത്തിനെ പിരിച്ചുവിട്ടതായി ലുലു ഒമാൻ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സാനിറ്ററി നാപ്കിന്നുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ച് ഗർഭ നിരോധന ഉറകൾ കൂടി അയക്കണമെന്നാണ് ഇയാൾ കമൻറ് ചെയ്തത്. കമൻറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതി മത ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ലുലു ഗ്രൂപ്പിെൻെറയും ചെയർമാൻ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകളിൽ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ കമൻറിട്ടിരുന്നു. കേരളത്തിലെ വെള്ളപ്പൊക്ക സാഹചര്യത്തിൽ തീർത്തും അപകീർത്തിപരമായ കമൻറാണ് ഇയാളുടേതെന്നും ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും വെച്ചുപുറപ്പിക്കില്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
കമൻറ് വിവാദമായതോടെ ഇയാൾ ഫേസ്ബുക്ക് ലൈവിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സ്വബോധത്തിൽ അല്ലായിരുന്ന സമയത്തായിരുന്നു കമൻറിട്ടതെന്നും അറിവില്ലായ്മ കൊണ്ട് പറ്റിപോയ തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു മാപ്പപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.