ലുലു ‘വേൾഡ് ഫുഡ്’: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ലുലുവിൽ നടന്ന വേൾഡ് ഫുഡ് 2023 പ്രമോഷനൽ കാമ്പയിനിന്റെ ഭാഗമായുള്ള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലോകത്തിലെ വിവിധ ഭക്ഷണങ്ങളും തനത് രുചിക്കൂട്ടുകളും ഒരുക്കി ഫെബ്രുവരി 22 മുതൽ മാർച്ച് നാലുവരൊയയിരുന്നു ‘വേൾഡ് ഫുഡ് 2023’ കാമ്പയിൻ നടന്നത്. ഒമാനിലെ ഏതെങ്കിലും ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍നിന്നോ ലുലു ഓണ്ലൈന്സ്റ്റോറില് നിന്നോ പത്ത് റിയാലിന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയാലാണ് സമ്മാനത്തിന് അവസരമുണ്ടായിരുന്നത്. നൂറിലധികം ആളുകൾ സമ്മാനങ്ങൾ സ്വന്തമാക്കി.
പത്തിലേറെ ഒമാനി സ്വദേശികൾ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ 128 ജിബി നേടി. ഒമാനികൾ, ഇന്ത്യക്കാർ, ഫിലിപ്പീൻസ്, പാകിസ്താൻ, യമൻ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾ സാംസങ് മൈക്രോവേവ് ഓവനുകൾ, ജിഗില്ലി ഗ്രാനൈറ്റ് കുക്ക് വേയർ സെറ്റുകൾ, 50 റിയാലിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ എന്നിവയും സ്വന്തമാക്കി.
‘വേൾഡ് ഫുഡ് 2023’ പ്രമോഷനിലെ എല്ലാ വിജയികളെയും അഭിനന്ദിക്കുകയാെണന്ന് ലുലു ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. എല്ലായ്പോഴും പോലെ മികച്ച പ്രതികരണമായിരുന്നു ഈ കാമ്പയിനിനും ഉപഭോക്താക്കളിൽനിന്ന് ലഭിച്ചത്. ഇത് റമദാനിലും ഇത്തരത്തിലുള്ള പരിപാടികൾ നടത്താൻ പ്രോത്സാഹനവും പ്രചോദനവുമാണ്. ഈ ഫുഡ് ഫെസ്റ്റിലൂടെ, ഉപഭോക്താക്കൾക്ക് വിലമതിക്കാൻ കഴിയാത്ത വിനോദങ്ങളും അനുഭവങ്ങളും നൽകുന്നതിൽ ഞങ്ങൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.