Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ഘോ​ഷ​മാ​യി മു​സ​ന്ദം...

ആ​ഘോ​ഷ​മാ​യി മു​സ​ന്ദം വി​ന്റ​ർ ഫെ​സ്റ്റി​വ​ൽ വ​രു​ന്നു

text_fields
bookmark_border
musandam winter festival
cancel

മ​സ്ക​ത്ത്: മു​സ​ന്ദം വി​ന്റ​ർ ഫെ​സ്റ്റി​വ​ലി​ന്റെ മൂ​ന്നാം പ​തി​പ്പ് ന​വം​ബ​ർ മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ വ​രെ ന​ട​ക്കും. ഡ​ബ്ല്യു ഹോ​ട്ട​ലി​ൽ ന​ട​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ മു​സ​ന്ദം ഗ​വ​ർ​ണ​ർ സ​യ്യി​ദ് ഇ​ബ്രാ​ഹിം ബി​ൻ സ​ഈ​ദ് അ​ൽ ബു​സൈ​ദി​യാ​ണ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യ​ത്.

ഒ​മാ​ന്റെ വ​ട​ക്കേ അ​റ്റ​ത്തു​ള്ള ഉ​പ​ദ്വീ​പി​ന്റെ ത​ന​ത് സൗ​ന്ദ​ര്യ​വും സം​സ്‌​കാ​ര​വും ആ​ഘോ​ഷി​ക്കു​ന്ന മു​സ​ന്ദം വി​ന്റ​റി​ന്റെ ഈ ​പ​തി​പ്പ് മു​മ്പ​ത്തേ​ക്കാ​ൾ മി​ക​ച്ച​താ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. പ​രി​പാ​ടി​ക്കാ​യി മു​സ​ന്ദം ഗ​വ​ർ​ണ​ർ ഒ​ന്നി​ല​ധി​കം ക​മ്പ​നി​ക​ളു​മാ​യി നി​ര​വ​ധി ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചു. ദേ​ശീ​യ ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലും എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മു​സ​ന്ദ​ത്തെ മാ​റ്റു​ക​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​ന്റ​ർ സീ​സ​ണെ ഗം​ഭീ​ര​മാ​യി വ​ര​​വേ​ൽ​ക്കാ​ൻ ഗ​വ​ർ​ണ​​റേ​റ്റി​ലെ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, റി​യാ​ദ, ഒ​മാ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ, ഒ​മ്രാ​ൻ ഗ്രൂ​പ്, നാ​മ ഗ്രൂ​പ് എ​ന്നി​ങ്ങ​നെ ഒ​മാ​നി​ലെ ചി​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തു. ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മു​സ​ന്ദ​ത്തെ ഉ​യ​ർ​ത്തു​ന്ന​തി​ന് പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം ഈ ​ക​രാ​റു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു. ഇ​തോ​ടൊ​പ്പം ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നും അ​വ​സ​ര​മു​ണ്ട്.

ഖി​താ​ഫ് മു​സ​ന്ദ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കും ഓ​ഫ​റു​ക​ൾ​ക്കും മാ​ർ​ക്ക​റ്റി​ങ്ങും പ്ര​മോ​ഷ​ൻ ക്യാ​മ്പെ​യ്‌​നു​ക​ളും അ​ത്യ​ന്താ​പേ​ക്ഷി​ക​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന സീ​സ​ണോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള ക​മ്പ​നി​ക​ൾ​ക്ക് വി​വി​ധ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ബ്രാ​ൻ​ഡു​ക​ളെ മു​സ​ന്ദം സീ​സ​ണു​മാ​യി സം​യോ​ജി​പ്പി​ച്ച് കൊ​ണ്ടു​പോ​വു​ക​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക​ട​ക്കം പ്ര​ചാ​രം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തു​മാ​യി​രി​ക്കും ഇ​തി​ന്റെ സ​വി​ശേ​ഷ​ത.

മ​ല​ക​യ​റ്റം, മൗ​ണ്ട​ൻ ബൈ​ക്കി​ങ്, റോ​ക്ക് ക്ലൈം​ബി​ങ്, ക​യാ​ക്കി​ങ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണ് മു​സ​ന്ദം. ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലെ സ്‌​നോ​ർ​ക്കെ​ലി​ങ്ങി​ലൂ​ടെ​യും സ്‌​കൂ​ബ ഡൈ​വി​ങ്ങി​ലൂ​ടെ​യും പ്ര​ദേ​ശ​ത്തെ സ​മ്പ​ന്ന​മാ​യ സ​മു​ദ്ര​ജീ​വി​ക​ളെ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാം.

സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മു​ള്ള​ത​ല്ല മു​സ​ന്ദം, പു​രാ​ത​ന കോ​ട്ട​ക​ളും പ​ര​മ്പ​രാ​ഗ​ത ഗ്രാ​മ​ങ്ങ​ളും തി​ര​ക്കേ​റി​യ സൂ​ക്കു​ക​ളും ഒ​മാ​ന്റെ ഭൂ​ത​കാ​ല​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കും. പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി ക​ലാ​രൂ​പ​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​ത് ഒ​മാ​നി പൈ​തൃ​ക​ത്തെ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMusandam Winter Festival
News Summary - Musandam Winter Festival is coming
Next Story