അല്‍ ബലീദ് പുരാവസ്തു കേന്ദ്രത്തില്‍ പുതിയ കണ്ടെത്തലുകൾ
text_fieldsമസ്കത്ത്: ദോഫര്‍ ഗവര്‍ണറേറ്റിലെ അല്‍ ബലീദ് പുരാവസ്തു കേന്ദ്രത്തില്‍ നടത്തിയ ഖനനത്തിൽ പുതിയ വസ്തുക്കളും മറ്റും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം നേപ്പിള്‍സ് സര്വ്കലാശാലയുമായി ചേര്‍ന്നായിരുന്നു ഖനനം നടത്തിയിരുന്നത്. ഏഴാം സീസണിലെ ഖനനത്തിലാണ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഏഴാം സീസണ് ഖനനം പൂര്‍ത്തിയായതായും അറിയിച്ചു.
കോട്ടക്കും ബലീദ് പള്ളിക്കും തെക്കുഭാഗത്ത്, അല്‍ ഫര്ദാഹ് പ്രദേശത്തിനടുത്തും തെക്കുപടിഞ്ഞാറന്‍ ഗേറ്റിനു സമീപവുമാണ് ഈ ഘട്ടത്തില്‍ ഖനനം നടത്തിയത്. നിരവധി ചെറിയ മുറികളും, അടുപ്പുകളുമുള്ള ഒരു കെട്ടിടമാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. വലിയ അളവില്‍ ശംഖുകളും ഖനനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കണ്ടെടുത്തിയിരുന്നു.
ഇന്ത്യ, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളും കണ്ടെത്തിയതായും ഇത് ഈ പ്രദേശത്തിന്റെ ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ വെളിപ്പെടുത്തുന്നതാണെന്നും പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.