Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​വ​യ​വ...

അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ മു​ന്നേ​റ്റ​വു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ മു​ന്നേ​റ്റ​വു​മാ​യി ഒ​മാ​ൻ
cancel

മ​സ്ക​ത്ത്​: അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി സു​ൽ​ത്താ​നേ​റ്റ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ രാ​ജ്യ​ത്ത്​ ശ​സ്ത്ര​ക്രി​യ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം​മു​ത​ൽ അ​വ​യ​വ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി​സ്റ്റും ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് ത​ല​വ​യു​മാ​യ ഡോ. ​നൈ​ഫൈ​ൻ അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞു.

വൃ​ക്ക, ക​ര​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി ദാ​താ​ക്ക​ളെ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 1988ൽ ​പ​ദ്ധ​തി​യു​ടെ തു​ട​ക്കം​മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 350 അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യാ​ണ്​ ന​ട​ത്തി​യ​ത്. ഇ​തി​ൽ 317 വൃ​ക്ക മാ​റ്റി​വെ​ക്ക​ലും 17 ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യു​മാ​യി​രു​ന്നു​വെ​ന്ന് ഡോ. ​നൈ​ഫൈ​ൻ പ​റ​ഞ്ഞു.

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ. ഹൃ​ദ​യം, ക​ര​ൾ, വൃ​ക്ക​ക​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളോ പ​രാ​ജ​യ​ങ്ങ​ളോ മാ​റ്റി​വെ​ക്ക​ലി​ലൂ​ടെ സു​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. നി​ല​വി​ൽ വൃ​ക്ക​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ള്ള ഏ​ക​ദേ​ശം 2500 രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​ന്​ വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്​. ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ത​ന്‍റെ വൃ​ക്ക​യോ ക​ര​ളി​ന്റെ ഭാ​ഗ​മോ സു​ര​ക്ഷി​ത​മാ​യി ദാ​നം​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​ത് പ​ല​ർ​ക്കും അ​റി​യാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണെ​ന്ന് ഡോ. ​നൈ​ഫൈ​ൻ പ​റ​ഞ്ഞു. ​അ​തേ​സ​മ​യം, ഹൃ​ദ​യം, പാ​ൻ​ക്രി​യാ​സ്, ചെ​റു​കു​ട​ൽ, ശ്വാ​സ​കോ​ശം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല അ​വ​യ​വ​ങ്ങ​ൾ മ​ര​ണ​ശേ​ഷം മാ​ത്ര​മേ ദാ​നം ചെ​യ്യാ​ൻ ക​ഴി​യൂ. റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ 2017ൽ ​ആ​ണ്​ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ തു​ട​ങ്ങി​യ​ത്.

അ​വ​യ​വ മാ​റ്റി​വെ​ക്ക​ൽ വ​കു​പ്പ് 2019ലു​മാ​ണ്​ സ്ഥാ​പി​ച്ച​ത്. 2021ൽ ​അ​ഞ്ച് വ​യ​സ്സു​ള്ള കു​ട്ടി​ക്ക് ആ​ദ്യ​ത്തെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി. നി​ല​വി​ൽ, മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വൃ​ക്ക​ക​ളും ക​ര​ളും മാ​റ്റി​വെ​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ്​ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഡോ. ​നൈ​ഫൈ​ൻ അ​ൽ ക​ൽ​ബാ​നി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​വ​യ​വ​ദാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ‘ഒ​മാ​നി അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കാ​മ്പ​യി​നും ന​ട​ത്തു​ന്നു​ണ്ട്. ഒ​മാ​നി അ​വ​യ​വ​ദാ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു​ കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട​ത്. ഡി​സം​ബ​ർ 19നാ​ണ്​ രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

മ​ര​ണ​ശേ​ഷം അ​വ​യ​വ​ങ്ങ​ൾ ദാ​നം​ചെ​യ്യാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത ദാ​താ​ക്ക​ളു​ടെ എ​ണ്ണം 7092 ആ​ണെ​ന്ന് നാ​ഷ​ന​ൽ പ്രോ​ഗ്രാം ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്​​പ്ലാ​ന്‍റേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ‘ഷി​ഫ’ എ​ന്ന അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കാ​യു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

അ​വ​യ​വ​ദാ​ന​ത്തെ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​മാ​യി ഒ​മാ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി ഷെ​യ്ഖ് അ​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ലി വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthsurgeryorgan transplant
News Summary - Oman leads the way in organ transplant surgery
Next Story