ഒമാൻ-യു.എ.ഇ റെയിൽവേ ഇനി ‘ഹഫീത് റെയിൽ’
text_fieldsമസ്കത്ത്: ഒമാനിലെ സുഹാർ നഗരത്തെ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) തലസ്ഥാനമായ അബൂദബിയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല ‘ഹഫീത് റെയിൽ’ എന്ന പേരിൽ അറിയപ്പെടും.
സുൽത്താന്റെ യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനിയാണ് (ഒ.ഇ.ആർ.സി) പുതിയ ബ്രാൻഡ് പേര് പുറത്തിറക്കിയത്. റെയിൽവേ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രാ, ചരക്ക് സേവനങ്ങൾ നൽകുന്നതിനായി ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിർമാണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക.
ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽനിന്ന് ദുബൈയിലേക്ക് 100 മിനിറ്റുകൊണ്ടും അൽ ഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.